Night-time wails scare women inmates at Tihar jail
രാജ്യത്തെ ഏറ്റവും വലിയതും സുരക്ഷിതവുമായ ജയിലാണ് തിഹാര്‍ ജയില്‍. ആ തിഹാര്‍ ജയിലില്‍ പ്രേതബാധ ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ. ഈ കാലത്ത് വിശ്വസിക്കണം എങ്കില്‍ കുറച്ച് പ്രയാസം ആണ്. വിദൂരതയില്‍ നിന്നുള്ള ഓരിയിടല്‍ ശബ്ദം, ഉറങ്ങി കിടക്കുമ്പോള്‍ ചുറ്റിലും കാല്‍ പെരുമാറ്റം. അപ്രതീക്ഷിതമായുള്ള മുഖത്തടി. ഇതൊക്കെ അവിടുത്തെ തടവുകാരുടെ പരാതി ആണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വന്നതോടെ ജയില്‍ ജീവനക്കാര്‍ക്കും തല വേദനയായിരിക്കുകയാണ്.